കേരളം

kerala

ETV Bharat / lifestyle

ടിക് ടോക് അറുപത് ലക്ഷം വീഡിയോകള്‍ നീക്കം ചെയ്തു - ടിക്ടോക്

സാമൂഹിക മൂല്യങ്ങള്‍ തകരാന്‍ കാരണമാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് വീഡിയോകള്‍ നീക്കം ചെയ്തത്.

ടിക് ടോക്

By

Published : Apr 13, 2019, 11:06 AM IST

സാമൂഹിക മൂല്യങ്ങളെ തകര്‍ക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി 60 ലക്ഷത്തോളം വീഡിയോകള്‍ ചൈനീസ് വീഡിയോ ആപ്പ് ടിക് ടോക് നീക്കം ചെയ്തു. 13 വയസിന് മുകളിലുള്ളവര്‍ക്ക് മാത്രമേ ആപ്പില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കൂവെന്ന വിധത്തില്‍ പുതിയ ഓപ്ഷനും കമ്പനി പുതിയതായി ചേര്‍ത്തു. യുവ തലമുറയെയും വിദ്യാര്‍ഥികളെയും വഴിതെറ്റിക്കുന്നുവെന്നും ഇന്ത്യന്‍ സംസ്കാരത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ടിക് ടോക് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധിയാളുകള്‍ രംഗത്തെത്തിയിരുന്നു. ഈ ആരോപണത്തില്‍ നിന്ന് മുഖം രക്ഷിക്കാനാണ് ടിക് ടോകിന്‍റെ പുതിയ നടപടി. സമൂഹത്തിന്‍റെ സുരക്ഷക്കാണ് ടിക് ടോക് പ്രധാന്യം നല്‍കുന്നതെന്നും ഇന്ത്യയിലെ സാമൂഹിക മൂല്യങ്ങള്‍ തകര്‍ക്കുന്ന വിധത്തിലുള്ള വീഡിയോകള്‍ നീക്കം ചെയ്യുന്നുവെന്നും കമ്പനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ABOUT THE AUTHOR

...view details