ന്യൂഡൽഹി: പ്രമുഖ മെസേജിങ്ങ് ആപ്ലിക്കേഷനായ ടെലഗ്രാം ഗ്രൂപ്പ് വീഡിയോ കോളിങ് സേവനം അവതരിപ്പിച്ചു. മൊബൈൽ ആപ്ലിക്കേഷനെ കൂടാതെ വെബ് പ്ലാറ്റ് ഫോമിലും പുതിയ സേവനം ലഭ്യമാകും. സ്ക്രീൻ ഷെയറിങ്ങ് ഉൾപ്പടെ സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയവയോട് കിടപിടിക്കുന്ന തരത്തിലാണ് ടെലഗ്രാം പുതിയ സേവനം അവതരിപ്പിക്കുന്നത്.
ഗ്രൂപ്പ് വീഡിയോ കോൾ
ഗ്രൂപ്പ് ചാറ്റുകളെ വീഡിയോ ചാറ്റുകളാക്കി മാറ്റാനുള്ള സൗകര്യമാണ് ടെലഗ്രാം നൽകുന്നത്. ഒരേസമയം മുപ്പതോളം പേർക്ക് വരെ വീഡിയോ കോണ്‍ഫറൻസിൽ പങ്കെടുക്കാം. സ്ക്രീൻ ഷെയറിങ് സംവിധാനവും പുതിയ അപ്‌ഡേഷനിൽ ഉണ്ട്.
വെബ് പ്ലാറ്റ് ഫോമിലും ടാബ്‌ലറ്റുകളിലും സ്പ്ലിറ്റ് സ്ക്രീൻ സംവിധാനവും സവിശേഷതയാണ്. ഇത് ഒരേ സമയം പല ജോലികൾ ചെയ്യാൻ ഉപഭോക്താക്കളെ സഹായിക്കും.
Also Read:'നീക്കിയ വിവരങ്ങള്‍ എന്തൊക്കെ?', ഫേസ്ബുക്ക് റിപ്പോര്‍ട്ട് നല്‍കും
കൂടാതെ ഗ്രൂപ്പ് കോളിങ്ങിൽ പങ്കെടുക്കുന്നവരെ പ്രത്യേകം തെരഞ്ഞെടുത്ത് പിൻ ചെയ്യാനുള്ള സൗകര്യവും പുതിയ വേർഷനിൽ ഉണ്ട്. ടെലഗ്രാമിന്‍റെ മുഖ്യ എതിരാളികളായ വാട്‌സ്ആപ്പ് നേരത്തേതന്നെ ഈ സേവനം അവതരിപ്പിച്ചിരുന്നു.
അത് മുന്നിൽ കണ്ട് വീഡിയോ കോണ്‍ഫറൻസിങ്ങിന് മാത്രമായുള്ള ആപ്ലിക്കേഷനുകൾ ഒരുക്കുന്ന സൗകര്യങ്ങളാണ് ടെലഗ്രാം അവതരിപ്പിക്കുന്നത്. വാട്‌സ്ആപ്പ് വീഡിയോ കോളിങ്ങിൽ പരമാവധി എട്ട് പേരെ മാത്രമാണ് ഉൾക്കൊള്ളിക്കാനാവുക.
അനിമേറ്റഡ് ബാക്ക്ഗ്രൗണ്ട്
അനിമേറ്റഡ് ബാക്ക്ഗ്രൗണ്ട് ആണ് മറ്റൊരു പ്രധാന മാറ്റം. അതിനൊപ്പം ഒരോ സന്ദേശം അയയ്ക്കുമ്പോഴും വാൾപേപ്പർ മാറ്റാനുള്ള സൗകര്യവും ടെലഗ്രാം നൽകുന്നു. കൂടാതെ ഉപഭോക്താക്കൾക്ക് സ്വന്തമായി അനിമേറ്റഡ് ബാക്ക്ഗ്രൗണ്ടുകൾ തയ്യാറാക്കുകയും അത് ഷെയർ ചെയ്യുകയും ചെയ്യാം. പുതിയ അനിമേറ്റഡ് സ്റ്റിക്കറുകളും ടെലഗ്രാം ഉൾപ്പെടുത്തിയിട്ടുണ്ട്.
അനിമേറ്റഡ് ബാക്ക്ഗ്രൗണ്ട്