വീഡിയോ കോളിങ്ങ് ആപ്ലിക്കേഷനായ ഗൂഗിൾ മീറ്റിൽ പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് ഗൂഗിൾ. വീഡിയോ ഫിൽറ്ററുകൾ, ഇഫക്ട്സ്, ഓഗ്മെന്‍റൽ റിയാൽറ്റി മാസ്ക് എന്നീ ഫീച്ചറുകളാണ് ഗൂഗിൾ മീറ്റിൽ എത്തിയത്. വീഡിയോ കോളിങ്ങിന്‍റെ സമയത്ത് താഴെയുള്ള സ്പാർക്കിൾ ഐക്കണിൽ ക്ലിക്ക് ചെയ്‌ത് പുതിയ ഈ ഓപ്ഷനുകളിലേക്ക് എത്താവുന്നതാണ്.
ഗൂഗിൾ മീറ്റിൽ ഇനി ഫിൽറ്ററുകളും എആർ മാസ്‌കുകളും - Duo-Style Filters
ഗൂഗിൾ മീറ്റിനെ കൂടുതൽ ആകർശകമാക്കുകയാണ് ലക്ഷ്യം

ഗൂഗിൾ മീറ്റിൽ ഫിൽറ്ററുകളും എആർ മാസ്‌കുകളും അവതരിപ്പിച്ചു
Also Read: വാവെയ് ബാൻഡ് 6; ഇന്ത്യയിൽ ജൂലൈ 12 മുതൽ
പുതിയ ഫീച്ചറുകളിലൂടെ ഓഫീഷ്യൽസിനെ കൂടാതെ സാധാരണക്കാരെയും ഗൂഗിൾ മീറ്റിലേക്ക് ആകർഷിക്കുകയാണ് കമ്പനിയുടെ ഉദ്ദേശം. ഗൂഗിളിന്‍റെ വീഡിയോ കോളിങ്ങ് പ്ലാറ്റ്‌ഫോമായ ഡ്യൂവോയിൽ ഇത്തരം ഫിൽട്ടറുകൾ നേരത്തെ തന്നെ ഗൂഗിൾ അവതരിപ്പിച്ചിരുന്നു. കഴിഞ്ഞ ജൂണിലും കമ്പനി ഗൂഗിൾ മീറ്റിൽ ലൈവ് സ്ട്രീമിങ്ങ് ക്യാപ്ഷൻ പോലുള്ള പുതിയ മാറ്റങ്ങൾ കൊണ്ട് വന്നിരുന്നു.