കേരളം

kerala

ETV Bharat / lifestyle

ജോക്കർ വൈറസ്; ഈ ആപ്പുകളെ സൂക്ഷിക്കുക, പണം നഷ്ടമായേക്കാം - ജോക്കർ വൈറസ്

ക്വിക്ക് ഹീൽസ് സെക്ക്യൂരിറ്റി ലാബ് ആണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്.

google android  joker virus  ജോക്കർ വൈറസ്  ആൻഡ്രോയിഡ് പ്ലേ സ്റ്റോർ
ജോക്കർ വൈറസ്; ഈ ആപ്പുകളെ സൂക്ഷിക്കുക, പണം നഷ്ടമായേക്കാം

By

Published : Aug 27, 2021, 5:19 PM IST

ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ ജോക്കർ വൈറസിന്‍റെ സാന്നിധ്യം വീണ്ടും കണ്ടെത്തി. ക്വിക്ക് ഹീൽസ് സെക്യൂരിറ്റി ലാബ് ആണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. പുതുതായി എട്ട് ആപ്പുകളിലാണ് വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

Also Read: യാഹു ഇന്ത്യയിലെ വാർത്ത സൈറ്റുകളുടെ പ്രവർത്തനം അവസാനിപ്പിച്ചു

ഫോണിൽ ഇൻസ്റ്റാൾ ചെയ്യപ്പെടുന്ന ആപ്പിലൂടെ ഉപഭോക്താവിന്‍റെ വിവരങ്ങൾ ശേഖരിക്കുകയാണ് ജോക്കർ വൈറസ് ചെയ്യുന്നത്. ഉപഭോക്താവിന്‍റെ അനുമതി ഇല്ലാതെ ആപ്പുകളുടെ പ്രീമിയം വേർഷൻ സബ്സ്‌ക്രൈബ് ചെയ്യിക്കാനും പണമിടപാട് നടത്താനും ഈ വൈറസുകൾ ഉപയോഗിക്കാനാകും.

ഈ ആപ്പുകൾ സൂക്ഷിക്കുക

ഓക്സിലറി മെസേജ്, എലമെന്‍റ് സ്കാനർ, ഫാസ്റ്റ് മാജിക് സ്കാനർ, ഫ്രീ കാം സ്കാനർ, ഗോ മെസേജ്, സൂപ്പർ മെസേജ്, ട്രാവൽ വാൾപേപ്പർ എന്നീ ആപ്ലിക്കേഷനുകളിലാണ് ജോക്കർ വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്. ക്വിക്ക് ഹീൽ റിപ്പോർട്ട് അനുസരിച്ച് ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഇവ നോട്ടിഫിക്കേഷൻ, കോണ്‍ടാക്ട്, കോൾ, എസ്എംഎസ് ആക്സസ് ചോദിക്കും.

തുടർന്ന് ഉപഭോക്താവിന്‍റെ എല്ലാ വിവരങ്ങളും ചോർത്തും. ക്വിക്ക് ഹീൽ റിപ്പോർട്ടിനെ തുടർന്ന് ഈ ആപ്ലിക്കേഷനുകൾ ഗൂഗിൾ നീക്കം ചെയ്‌തിട്ടുണ്ട്. മൂന്ന് വർഷം മുമ്പാണ് ആൻഡ്രോയിഡിൽ ജോക്കർ വൈറസിന്‍റെ സാന്നിധ്യം ആദ്യമായി കണ്ടെത്തുന്നത്.

ABOUT THE AUTHOR

...view details