ന്യൂഡൽഹി :ആപ്പ് സ്റ്റോറില്‍ പുതിയ മാർഗനിർദേശങ്ങൾ അവതരിപ്പിച്ച് അമേരിക്കൻ ടെക് ഭീമനായ ആപ്പിൾ. ആപ്പ് ഡെവലപ്പര്‍മാരില്‍ നിന്നും ന്യായമായത് ഉപയോക്താവിന് ലഭ്യമാക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കുന്നതിനുമാണ് കമ്പനിയുടെ നീക്കം.
ആപ്പുകളിലെ ആശയവിനിമയങ്ങൾ, ആപ്പ് സ്റ്റോറിലെ ആപ്പുകള്‍ കോൺടാക്റ്റ് വിവരങ്ങൾ ശേഖരിക്കൽ എന്നിവയുമായി ബന്ധപ്പെട്ടവയിലാണ് പ്രധാന മാറ്റം. ആപ്പുകൾ പേരും ഇ മെയിലും പോലുള്ള ഉപഭോക്തൃ വിവരങ്ങൾ അഭ്യർഥിച്ചേക്കാമെങ്കിലും ഉപയോക്താവിന് ഇത് ഒപ്ഷണൽ ആയിരിക്കും.