ബിടിഎസ് എന്താണെന്ന് അറിയാത്തവർ ചുരുക്കമായിരിക്കും...!!! ലോകമെമ്പാടും ആരാധകവൃന്ദമുള്ള കൊറിയന്‍ ബോയ്സ് ബാന്‍റ് ഗ്രൂപ്പായ ബിടിഎസിന്‍റെ ഗാനങ്ങൾ ലോകശ്രദ്ധ നേടിയവയാണ്. അടുത്തിടെ ഇറങ്ങിയ ഇവരുടെ ആൽബമായ 'ബട്ടർ' നിരവധി റെക്കോഡുകളാണ് തകർത്തിരിക്കുന്നത്. ഇതിനോടകം തന്നെ 13 കോടി ജനങ്ങൾ വീഡിയോ കണ്ടെന്നുമാത്രമല്ല ബിൽബോർഡിന്‍റെ ഹിറ്റ്ചാർട്ടിലും 'ബട്ടർ' ഒന്നാമനാണ്.
എന്നാൽ സംഭവം ഇതൊന്നുമല്ല....!! സാമൂഹ്യ മാധ്യമങ്ങളിൽ ഇവരുടെ പഴയൊരു വീഡിയോ വൈറലാവുകയാണ്.. ജംഗ്‌കുക്കും സംഘവും ഇന്ത്യയുടെ ഇഷ്ട വിഭവങ്ങളായ പനീറും നാനും കഴിക്കുന്ന വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാവുന്നത്. 2019 നവംബറിൽ ബിടിഎസ് അംഗങ്ങൾ ഒരു ടിവി ഷോയുമായി ബന്ധപ്പെട്ട് ന്യൂസിലന്‍ഡിലേക്ക് പോയപ്പോൾ പകർത്തിയ വീഡിയോ ആണിത്...