അരൂരില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാക്കള്‍ പിടിയില്‍ - Youths arrested with drugs in Aroor
ഇടകൊച്ചി സ്വദേശികളായ വിപിൻ, അക്ഷയ്, അരൂർ സ്വദേശികളായ അഭിഷേക്, അഭിനവ്, അശ്വിൻ എന്നിവരാണ് പിടിയിലായത്. വൻ മയക്കു മരുന്ന് റാക്കറ്റിന്‍റെ കണ്ണികളാണ് ഇപ്പോൾ പിടിയിലായതെന്നാണ് സൂചന.
ആലപ്പുഴ: അരൂരില്‍ മയക്കുമരുന്നുമായി അഞ്ച് യുവാക്കല്‍ പിടിയില്‍. വിപണിയിൽ വൻ വിലവരുന്ന മയക്ക് മരുന്നാണ് പിടികൂടിയത്. കുത്തിയതോട് എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. 170 മി.ഗ്രാം എല്‍.എസ്.ഡി സ്റ്റാംപ്, 630 മി.ഗ്രാം എം.ഡി.എം.എ, 2980 മി.ഗ്രം ഹാഷിഷ്, കഞ്ചാവ് എന്നീ മയക്കുമരുന്നുകളാണ് പിടിച്ചെടുത്തത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. ഇടകൊച്ചി സ്വദേശികളായ വിപിൻ, അക്ഷയ്, അരൂർ സ്വദേശികളായ അഭിഷേക്, അഭിനവ്, അശ്വിൻ എന്നിവരാണ് പിടിയിലായത്. വൻ മയക്കു മരുന്ന് റാക്കറ്റിന്‍റെ കണ്ണികളാണ് ഇപ്പോൾ പിടിയിലായതെന്നാണ് സൂചന.