ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ - Youth arrested
വവ്വാക്കാവ് സ്വദേശി സംജിത്താണ് സുഹൃത്തിൽ നിന്ന് പണം തട്ടിയ കേസിൽ അറസ്റ്റിലായത്
ആലപ്പുഴ: ജോലി വാഗ്ദാനം ചെയ്‌ത് സുഹൃത്തിൽ നിന്ന് പണം തട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വവ്വാക്കാവ് സ്വദേശി സംജിത്താ(25)ണ് അറസ്റ്റിലായത്. ജോലി വാഗ്ദാനം ചെയ്‌ത് പുറക്കാട് സ്വദേശി നിഥിൻ വേണുവിൽ നിന്ന് ഒരു വർഷം മുമ്പാണ് ഇയാൽ 53,000 രൂപ വാങ്ങിയത്. സംജിത്തിന്‍റെ അച്ഛന്‍റെ ഉടമസ്ഥതയിലുള്ള പേപ്പർ കവർ നിർമാണ കമ്പനിയിൽ ജോലി നൽകാമെന്ന് പറഞ്ഞാണ് ഇയാൾ പണം വാങ്ങിയത്. എന്നാല്‍ പിന്നീട് ഇയാള്‍ ജോലി നല്‍കിയില്ല. പണം നല്‍കാനും വിസമ്മതിച്ചു. തുടര്‍ന്ന് സംജിത്തിനെതിരെ നിഥിൻ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സംജിത്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അമ്പലപ്പുഴ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്‌തു.