കേരളം

kerala

ETV Bharat / jagte-raho

ഭര്‍ത്താവിന് വേണ്ടി വ്രതമെടുത്ത സ്ത്രീയെ കഴുത്ത് ഞെരിച്ചു കൊന്നു - UP murder case

കർവ ചൗത്ത് ദിനത്തിൽ വീട്ടിൽ മദ്യപിക്കുന്നതിനെ എതിർത്ത ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു.

യുപിയിൽ മദ്യപാനം തടഞ്ഞ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു

By

Published : Oct 20, 2019, 12:06 PM IST

Updated : Oct 20, 2019, 1:44 PM IST

ലക്നൗ: ഭര്‍ത്താവിന്‍റെ ആരോഗ്യത്തിനും ആയുസിനും വേണ്ടി വ്രതമനുഷ്ഠിച്ച സ്ത്രീയെ ഭര്‍ത്താവ് കഴുത്ത് ഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ഷാമിലി ജില്ലയിലാണ് സംഭവം. ഭര്‍ത്താവിന്‍റെ മദ്യപാനം തടയാന്‍ ശ്രമിച്ചതാണ് കൊലപാതകത്തിന് കാരണമായത്.

35 കാരി പൂജയെയാണ് ഭർത്താവ് ശ്രാവൺ കുമാർ മദ്യലഹരിയിൽ വ്യാഴാഴ്ച രാത്രി കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. ഭര്‍ത്താവിന്‍റെ ആരോഗ്യത്തിന് വേണ്ടി വ്രതമനുഷ്ഠിക്കുന്ന ദിനമാണ് കര്‍വ ചൗത്ത്.

ശ്രാവൺ കുമാറിനെതിരെ കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തതായും അഡീഷണൽ പൊലീസ് സൂപ്രണ്ട് രാജേഷ് ശ്രീവാസ്ത പറഞ്ഞു.
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. 13 വർഷം മുൻപാണ് ഇവർ വിവാഹിതരായത്.

Last Updated : Oct 20, 2019, 1:44 PM IST

ABOUT THE AUTHOR

...view details