കേരളം

kerala

ETV Bharat / jagte-raho

കുരുക്കഴിയാതെ ടി.ഒ സൂരജ്; ആശുപത്രി അഴിമതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവ് - ടി.ഒ സൂരജ്

ടി.ഒ സൂരജ് കോഴിക്കോട് ജില്ലാ കലക്‌ടറായിരിക്കെ ജനറൽ ആശുപത്രിയിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 30 ലക്ഷം രൂപ സർക്കാരിന് നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്

t.o. sooraj  kozhikode  vigilance  കോഴിക്കോട്  പുനരന്വേഷണത്തിന് ഉത്തരവ്  ടി.ഒ സൂരജ്  കോഴിക്കോട് ആശുപത്രി അഴിമതി
ടി.ഒ സൂരജ് ഉൾപ്പെട്ട ആശുപത്രി അഴിമതി കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്

By

Published : Jan 15, 2020, 1:50 PM IST

കോഴിക്കോട്:ടി.ഒ സൂരജ് ഉൾപ്പെട്ട കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രി അഴിമതി കേസ് പുനരന്വേഷിക്കാൻ വിജിലൻസ് കോടതി ഉത്തരവ്. 2003ൽ ടി.ഒ സൂരജ് കോഴിക്കോട് ജില്ലാ കലക്‌ടറായിരിക്കെ ജനറൽ ആശുപത്രിയിലേക്ക് സാധനങ്ങൾ വാങ്ങിയ വകയിൽ 30 ലക്ഷം രൂപ സർക്കാരിന് നഷ്‌ടമുണ്ടാക്കിയെന്നാണ് കേസ്. ഇതിൽ രണ്ടാം പ്രതിയായാണ് ടി.ഒ സൂരജ്. എന്നാൽ കേസിൽ ഒന്നാം പ്രതിയായ ഡോ. എം. വിജയനും ടി.ഒ സൂരജും വിടുതൽ ഹർജി സമർപ്പിച്ചതിനെ തുടർന്ന് ഇവരെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു. മൊത്തം നാല് പ്രതികളാണ് കേസിലുള്ളത്. ബുധനാഴ്ച മൂന്നാം പ്രതിയും നാലാം പ്രതിയും ചേർന്ന് വിടുതൽ ഹർജി സമർപ്പിച്ചപ്പോഴാണ് കേസ് വീണ്ടും അന്വേഷിക്കാൻ വിജിലൻസിനോട് കോടതി ഉത്തരവിട്ടത്.

ABOUT THE AUTHOR

...view details