ചെങ്ങന്നൂരിൽ ബൈക്കിലെത്തിയ സംഘം വായോധികയുടെ മാല കവർന്നു - വെണ്മണി പൊലീസ്
സംഭവത്തിൽ ചെങ്ങന്നൂർ വെണ്മണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
ആലപ്പുഴ : ചെങ്ങന്നൂർ വെണ്മണിയിൽ ബൈക്കിലെത്തിയ സംഘം വായോധികയുടെ മാല കവർന്നതായി പരാതി. ഒക്ടോബർ ഒന്നിന് വൈകിട്ട് 4 മണിയോടെയാണ് വീട്ടുമുറ്റത്തു നിന്ന വയോധികയുടെ സ്വർണ്ണമാല അപഹരിച്ചത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വയോധികയുടെ മാല കവർന്ന ശേഷം വേഗത്തിൽ കടന്നുകളയുകയായിരുന്നു. സംഭവത്തിൽ ചെങ്ങന്നൂർ വെണ്മണി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും വെണ്മണി പൊലീസ് അറിയിച്ചു. പ്രതികളിൽ ഒരാൾ ഹെൽമറ്റ് ധരിച്ചിരുന്നതായും ന്യൂജെൻ ബൈക്കിലെത്തിയാണ് കവർച്ച നടത്തിയതെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. പ്രതികളെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവരോ, അറിവുള്ളവരോ പൊലീസിനെ അറിയിക്കണമെന്നും ചെങ്ങന്നൂർ പൊലീസ് അഭ്യർത്ഥിച്ചു. വെൺമണി സർക്കിൾ ഇൻസ്പെക്ടർ - 9497980296, സബ്ബ് ഇൻസ്പെക്ടർ - 9497909520, വെൺമണി പൊലീസ് സ്റ്റേഷൻ - 0479-2352202.