ശ്രീനഗര്‍: ഹിസ്ബുൾ മുജാഹിദ്ദീൻ തീവ്രവാദിക്ക് ആയുധ വിൽപ്പന നടത്തിയെന്നാരോപിച്ച് വില്ലേജ് ഡിഫൻസ് കമ്മിറ്റി (വിഡിസി) അംഗത്തെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ദേവി ദാസാണ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റിലായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവര്‍ത്തകന്‍ താരിഖ് ഹുസൈനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ഹിസ്ബുൾ തീവ്രവാദികള്‍ക്ക് ആയുധ വില്‍പ്പന നടത്തിയ വി.ഡി.സി അംഗം അറസ്റ്റില്‍ - ദേവി ദാസ്
ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലെ ദേവി ദാസ് അറസ്റ്റിലായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസം കശ്മീരില്‍ അറസ്റ്റിലായ ഹിസ്ബുൾ മുജാഹിദ്ദീൻ പ്രവര്‍ത്തകനെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്.
ഹിസ്ബുൾ തീവ്ര വാദികള്‍ക്ക് ആയുധം വില്‍പ്പന നടത്തിയ വി.ഡി.സി അംഗം അറസ്റ്റില്‍
ദേവീ ദാസില്‍ നിന്നും ആയുധം വാങ്ങിയാണ് തീവ്രവാദ സംഘടനയില്‍ ചേര്‍ന്നതെന്ന് ഇയാള്‍ പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം നവംബറിലാണ് താരിഖ് ഹിസ്ബുൾ മുജാഹിദ്ദീനില്‍ ചേര്‍ന്നത്. 1.50 ലക്ഷം രൂപയ്ക്കാണ് പഴയ 303 റൈഫിളും വെടിക്കോപ്പുകളും താരിഖ് വാങ്ങിയതെന്ന് അധികൃതർ അറിയിച്ചു.