ഉത്തരാഖണ്ഡ്:സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 28 ലക്ഷം രൂപ തട്ടിയ രണ്ട് പേര്‍ പിടിയില്‍. സഹാറൻപൂരിലെ യതീന്ദ്ര ദേവ് (38), ബുലന്ദ് ഷഹറിലെ രവി കുമാർ എന്നിവരാണ് പിടിയിലായത്. സെക്രട്ടേറിയറ്റില്‍ ജോലി നല്‍കാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. ഉത്തര്‍ പ്രദേശ് പൊലീസാണ് ഇരുവരെയും വലയിലാക്കിയത്. ഗർവാൾ ഡിവിഷനിലെ ടെഹ്രിയിലെ ഉത്തർകാഷി, തെഹ്രി എന്നീ പ്രദേശങ്ങളിലെ യുവാക്കളെയാണ് വഞ്ചിച്ചത്.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 28 ലക്ഷം തട്ടി; രണ്ടുപേര്‍ പിടിയില്‍
ഉത്തര്‍ പ്രദേശ് പൊലീസാണ് ഇരുവരെയും വലയിലാക്കിയത്. ഗർവാൾ ഡിവിഷനിലെ ടെഹ്രിയിലെ ഉത്തർകാഷി, തെഹ്രി എന്നീ പ്രദേശങ്ങളിലെ യുവാക്കളെയാണ് വഞ്ചിച്ചത്.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് 28 ലക്ഷം തട്ടി; രണ്ടുപേര്‍ പിടിയില്‍
2019ലാണ് ഇവര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ബ്രിജേഷ് കുമാർ എന്ന യുവാവാണ് പരാതി നല്‍കിയത്. ഒരു കാർ, ലാപ്‌ടോപ്പ്, മൂന്ന് സിം കാർഡുകൾ, വിവിധ രേഖകൾ എന്നിവ പൊലീസ് കണ്ടെടുത്തു.
Last Updated : Jan 5, 2021, 6:33 AM IST