കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് യുപിയില്‍ സഹോദരനെ വെടിവെച്ച് കൊന്നു - Uttar Pradesh: Man shoots his cousin dead over family dispute
25 വയസുകാരനായ ആബാദ് മുർജയാണ് കൊല്ലപ്പെട്ടത്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ കുടുംബതര്‍ക്കത്തെ തുടര്‍ന്ന് സഹോദരനെ വെടിവെച്ച് കൊന്നു. 25 വയസുകാരനായ ആബാദ് മുർജയാണ് കൊല്ലപ്പെട്ടത്. വര്‍ഷങ്ങളായി നിലനിന്ന ഭൂമിതര്‍ക്കം വെള്ളിയാഴ്‌ച സംഘര്‍ഷത്തിലേക്ക് വഴിമാറി. പ്രാദേശികമായി നിര്‍മിച്ച തോക്കുപയോഗിച്ചാണ് പ്രതി സോനു ആബാദിന് നേരെ വെടിയുതിര്‍ത്തത്. സംഭവമറിഞ്ഞ് കുടുംബങ്ങള്‍ എത്തിയ ശേഷമാണ് പൊലീസില്‍ വിവരമറിയിച്ചത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. പ്രതിയെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയില്‍ എടുത്തതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കുല്‍ദീപ് കുമാര്‍ അറിയിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ആബാദിന്‍റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.