പാമ്പ് കടിയേറ്റ് യുവതി മരിച്ച സംഭവം; പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഉത്രയുടെ പിതാവ് - exemplary
ഉത്രയുടെ ഭര്‍ത്താവ് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം.
പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ഉത്രയുടെ പിതാവ്
കൊല്ലം:അഞ്ചലിൽ യുവതി പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി പിതാവ് വിജയസേനന്‍. പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം. സത്യം ലോകത്തെ അറിയിക്കണം. മകളുടെ നീതിക്ക് വേണ്ടിയാണ് മുന്നോട്ടുള്ള ജീവിതമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഭര്‍ത്താവ് കുറ്റം സമ്മതിച്ചതിന് പിന്നാലെയാണ് പിതാവിന്‍റെ പ്രതികരണം.