കൊല്ലത്ത് ഗർഭിണിയെ ബലാത്സംഗം ചെയ്യാൻ ശ്രമം; നാല് പേർ പിടിയിൽ - കൊല്ലം
യുപി സ്വദേശികളായ നാല് പേരാണ് പിടിയിലായത്

പിടിയിലായ യുപി സ്വദേശി നൂർ മുഹമ്മദ്
കൊല്ലം:കൊട്ടാരക്കരയില്‍ ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം. വീടുകളില്‍ കമ്പിളി വില്‍ക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ നൂർ മുഹമ്മദ് അറസ്റ്റില്‍. ഒപ്പമുണ്ടായിരുന്ന മൂന്ന് പേരും കസ്റ്റഡിയില്‍. യുവതി ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിച്ചിട്ട് പ്രതികളെ പിടികൂടുകയായിരുന്നു. ഒപ്പമെത്തിയവർക്ക് അക്രമത്തിൽ പങ്കില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ പ്രദേശത്തുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.