ഇതാഹ് (ഉത്തര്‍പ്രദേശ്): ജതാര പ്രദേശത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നുപേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്. 15-20വയസിന് ഇടയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. എസ്.സി/എസ്.ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.
യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു - യുപിയില്‍ കൂട്ട ബലാത്സംഗം
15-20വയസിന് ഇടയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു. എസ്.സി/എസ്.ടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തി പൊലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്
യു.പിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മൂന്നു പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തു
മൂന്ന് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് ഫാമിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് പരാതി. പെണ്‍കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ തെരച്ചില്‍ നടത്തിയിരുന്നു. ഫാമിലെത്തിയവര്‍ക്ക് നേരെ പ്രതികള്‍ വെടിവച്ചതായും കുട്ടിയുടെ പിതാവ് പറഞ്ഞു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.