മേപ്പാടിയില്‍ നായാട്ട് സംഘം അറസ്റ്റില്‍ - meppadi wayanad
വേട്ടയാടിയ മാനിനെയും, പ്രതികളുടെ വാഹനങ്ങളും പിടിച്ചെടുത്തു
മേപ്പാടിയില്‍ നായാട്ട് സംഘം അറസ്റ്റില്‍
വയനാട്: മേപ്പാടിയില്‍ നായാട്ട് സംഘം പിടിയിൽ. മേപ്പാടിക്കടുത്ത് കുന്നമ്പറ്റയിൽ കേഴമാനിനെ വേട്ടയാടിയ രണ്ടുപേരെ വനംവകുപ്പ് പിടികൂടി. കൽപ്പറ്റ മണിയൻകോട് സ്വദേശികളായ പ്രജീഷ്, സുഭാഷ് എന്നിവരാണ് അറസ്റ്റിലായത്. വേട്ടയാടിയ മാനിനെയും, പ്രതികളുടെ വാഹനങ്ങളും പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന ആറുപേര്‍ ഒളിവിലാണ്.