ബീഹാറില്‍ വീണ്ടും ആള്‍ക്കൂട്ട മർദ്ദനം - bihar
കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു മര്‍ദനം
ഗയ(ബീഹാര്‍): ബീഹാറില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് യുവാവിനും യുവതിക്കും ആൾക്കൂട്ട മർദ്ദനം. ഗയയിലാണ് സംഭവം. ബോല എന്ന ചെറുപ്പക്കാരനും കൂടെയുണ്ടായിരുന്ന യുവതിക്കുമാണ് മർദ്ദനമേറ്റത്. റോഡില്‍ അലഞ്ഞു നടക്കുന്ന ഇരുവരെയും കണ്ട് സംശയം തോന്നിയാണ് മര്‍ദിച്ചതെന്നാണ് നാട്ടുകാർ പറയുന്നത്. ക്രൂരമായി മര്‍ദിച്ച ശേഷം നാട്ടുകാര്‍ ഇരുവരെയും പൊലീസില്‍ എല്‍പ്പിച്ചു. എന്നാല്‍ ഇരുവരും നിരപരാധികളാണെന്ന് പൊലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.