ഡെറാഡൂണ്‍:ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ വിദേശികളെ താമസിപ്പിച്ച രണ്ട് ഹോം സ്റ്റേ ഉടമകള്‍ക്ക് പിഴയിട്ടു. കസര്‍ദേവി പ്രദേശത്താണ് വിദേശികളെ താമസിപ്പിച്ചിരിക്കുന്നത്. മാര്‍ച്ച് 22 മുതല്‍ ഇവര്‍ ഇവിടെ താമസിക്കുകയാണ്. 10000 രൂപയാണ് പിഴ.
അനുമതിയില്ലാതെ വിദേശികളെ താമസിപ്പിച്ച ഹോം സ്റ്റേ ഉടമകള്‍ക്ക് പിഴയിട്ടു - കൊറോണ-19
പ്രദേശത്ത് 70ല്‍ ഏറെ വിദേശികള്‍ താമസിക്കുന്നുണ്ടെന്ന് അല്‍മോറ ടൂറിസം ഓഫീസര്‍ രാഹുല്‍ ചൗബേ പറഞ്ഞു.
അനുമതിയില്ലാതെ വിദേശികളെ താമസിപ്പിച്ച ഹോം സ്റ്റേ ഉടമകള്‍ക്ക് പിഴയിട്ടു
പ്രദേശത്ത് 70ല്‍ ഏറെ വിദേശികള്‍ താമസിക്കുന്നുണ്ടെന്ന് അല്‍മോറ ടൂറിസം ഓഫീസര്‍ രാഹുല്‍ ചൗബേ പറഞ്ഞു. ചില ഹോം സ്റ്റേ ഉടമകള്‍ ഫോം സി ഒപ്പട്ട് വാങ്ങിയിട്ടുണ്ട്. എന്നാല്‍ ടൂറിസം രജിസ്റ്ററില്‍ ഇവരുടെ പേര് ചേര്‍ത്തിട്ടില്ല. സമാന സംഭവങ്ങള്‍ മുമ്പും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഋഷികേശില്‍ ഗംഗാനദിയുടെ തീരത്തെ ഗുഹയില്‍ വിദേശികളെ താമസിപ്പിച്ച സംഭവം നടന്നിരുന്നു. ഇവരെ പിന്നീട് പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.