കേരളം

kerala

ETV Bharat / jagte-raho

രണ്ട് ഡിജെ പാര്‍ട്ടി നടത്തിപ്പുകാര്‍ ലഹരി മരുന്നുമായി കൊച്ചിയില്‍ പിടിയില്‍ - arrested with drugs

38 എക്സ്റ്റസി പിൽസും അഞ്ച് ഗ്രാം എംഡിഎംഎയും പ്രതികളില്‍ നിന്ന് കൊച്ചി സിറ്റി ഡൻസാഫും മരട് പൊലീസും ചേർന്ന് പിടികൂടി

ഡിജെ പാര്‍ട്ടി  ഡിജെ പാര്‍ട്ടി നടത്തിപ്പുകാര്‍ കൊച്ചിയില്‍ പിടിയില്‍  ഡൻസാഫ്  dj party organisers  arrested with drugs  kochi
ഡിജെ പാര്‍ട്ടി നടത്തിപ്പുകാരാര്‍ ലഹരി മരുന്നുമായി കൊച്ചിയില്‍ പിടിയില്‍

By

Published : Dec 30, 2019, 6:55 PM IST

കൊച്ചി: ഡിജെ പാര്‍ട്ടി നടത്തിപ്പുകാരായ രണ്ടുപേര്‍ ലഹരി മരുന്നുമായി കൊച്ചിയില്‍ പിടിയിലായി. ബെംഗളൂരു സ്വദേശി അഭയ് രാജ് (25), തൃപ്പൂണിത്തുറ സ്വദേശി നൗഫൽ (22) എന്നിവരാണ് പിടിയിലായത്. ഡിസ്ട്രിക് ആന്‍റി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സിന് (ഡൻസാഫ്) ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ വൈറ്റില ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരില്‍ നിന്നും 38 എക്സ്റ്റസി പിൽസും അഞ്ച് ഗ്രാം എംഡിഎംഎയും കൊച്ചി സിറ്റി ഡാൻസാഫും മരട് പൊലീസും ചേർന്ന് പിടികൂടി.

കൊച്ചി നഗരത്തിലെ പ്രമുഖ ഹോട്ടലുകൾ കേന്ദ്രീകരിച്ച് ഡിജെ പാർട്ടികൾ സംഘടിപ്പിച്ചിരുന്നവരാണ് പിടിയിലായവർ. ഇവർ ബെംഗളൂരുവിലെ ലഹരി മാഫിയ ബന്ധങ്ങൾ ഉപയോഗിച്ച് ലഹരി മരുന്നുകൾ ശേഖരിച്ച് കേരളത്തിൽ ഡിജെ പാർട്ടികളിലും മറ്റും വിൽപ്പന നടത്തി വരികയായിരുന്നു. പുതുവർഷത്തോട് അനുബന്ധിച്ച് ഡിസംബർ 31 ന് നഗരത്തിലെ പ്രമുഖ ഹോട്ടലിൽ പാർട്ടി അറേഞ്ച് ചെയ്തിരുന്നു. അതിനായി എത്തിച്ച മയക്കുമരുന്നുകൾ സഹിതം പാർട്ടിക്കുള്ള മുന്നൊരുക്കങ്ങൾക്കിടെയാണ് ഇരുവരും പൊലീസ് പിടിയിലായത്.

ABOUT THE AUTHOR

...view details