കതിഹാര്‍ (ബിഹാര്‍): അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 50 ലക്ഷം വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. 870 ഗ്രാം ഹെറോയിനാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദര്‍മേന്ദ്ര കുമാര്‍, ഗോപാല്‍ മഹ്തോ എന്നി പൊലീസുകാരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാരെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഡീഷണൽ പൊലീസ് സൂപ്രണ്ട് ഹരി മോഹൻ ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്.
പൊലീസുകാരില്‍ നിന്നും 50 ലക്ഷത്തിന്‍റെ മയക്കുമരുന്ന് കണ്ടെത്തി - മയക്കുമരുന്ന് വേട്ട
ദര്‍മേന്ദ്ര കുമാര്‍, ഗോപാല്‍ മഹ്തോ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പൊലീസുകാരെ ചോദ്യം ചെയ്തതില്‍ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റൊരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
പാട്ന സ്വദേശിയായ ദര്‍മേന്ദ്ര കുമാര്‍ കതിഹാര്‍ റെയില്‍ വേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനാണ്. കതിഹാര്‍ സ്വദേശിയായ ഗോപാല്‍ മഹ്തോകൃഷ്ണഗഞ്ച് റയില്‍വേ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനുമാണ്. ഇരുവരേയും ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവരുടെ സുഹൃത്തായ രാജേഷ് പാസ്വാന്‍ എന്ന വ്യക്തിയേയും അറസ്റ്റ് ചെയ്യ്തു. ഇയാളെ കതിഹാര്‍ പട്ടണത്തില്‍ നിന്നാണ് അറസ്റ്റ് ചെയതത്. പൊലീസുകരനായ മഹ്തോയുടെ മുറിയില്‍ നിന്നാണ് അഞ്ച് കിലോ കഞ്ചാവും കണ്ടെടുത്തത്.