കൊല്ലം:വെളിയം ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കടയിലെ ജീവനക്കാരായ അതിഥി തൊഴിലാളികളെ മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശികളായ അനീഷ്, അസിന്‍ എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
അതിഥി തൊഴിലാളികളെ മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍ - migrant workers news kerala
വെളിയം പടിഞ്ഞാറ്റിന്‍കര സ്വദേശികളായ അനീഷ്, അസിന്‍ എന്നിവരെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്
![അതിഥി തൊഴിലാളികളെ മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍ Two arrested for assaulting migrant workers അതിഥി തൊഴിലാളികളെ മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍ അതിഥി തൊഴിലാളികള്‍ വാര്‍ത്തകള്‍ അതിഥി തൊഴിലാളികള്‍ കൊല്ലം ജില്ലാ വാര്‍ത്തകള്‍ migrant workers news kerala assaulting migrant workers news from kerala](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6882941-370-6882941-1587468202669.jpg)
അതിഥി തൊഴിലാളികളെ മര്‍ദിച്ച രണ്ടുപേര്‍ അറസ്റ്റില്‍
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയോടെ കോഴിക്കടയില്‍ അതിക്രമിച്ച് കയറിയ പ്രതികള്‍ ഇറച്ചി വേണമെന്ന് ആവശ്യപ്പെടുകയും അഞ്ച് മണിക്ക് ശേഷം വില്‍പ്പനയില്ലെന്ന് ജീവനക്കാരായ അജഹര്‍, ആഷിക് ഉല്‍ ഇസ്ലാം എന്നിവര്‍ പറഞ്ഞതോടെ ഇവരെ പ്രതികള്‍ മര്‍ദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ചികിത്സയിലാണ്.
പൂയപ്പള്ളി സി.ഐ വിനോദ് ചന്ദ്രന്‍, എസ്.ഐ രാജേഷ്, ഷാജി, രാധാകൃഷ്ണന്‍, ഹരി, ബിജു, ബിനു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.