എറണാകുളം:തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതികൾ ഭാവിയിലും സ്വര്‍ണം കടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് എന്‍ഐഎ. ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. സരിത്ത് ഇത് സംബന്ധിച്ച രേഖകള്‍ തയ്യാറാക്കിയിരുന്നുവെന്നും തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എൻഐഎ കോടതിയിൽ വ്യക്തമാക്കി. റിമാന്‍ഡില്‍ കഴിയുന്ന ഏഴ് പ്രതികളില്‍ അഞ്ച് പേരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ടു. ഇതോടെ ഇവരുള്‍പ്പടെയുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി.
സ്വര്‍ണക്കടത്ത്: പ്രതികള്‍ ഭാവിയിലും സ്വർണം കടത്താൻ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ - gold case remand
ഭാവിയിലും സ്വര്‍ണം കടത്താന്‍ സരിത്ത് രേഖകള്‍ തയ്യാറാക്കിയിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചുവെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു
![സ്വര്‍ണക്കടത്ത്: പ്രതികള്‍ ഭാവിയിലും സ്വർണം കടത്താൻ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ കോടതി trivandrum gold case സ്വർണക്കടത്ത് ഡിജിറ്റല്‍ തെളിവ് സ്വപ്ന സുരേഷ് സരിത്ത് gold case remand kochi nia court](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9146280-thumbnail-3x2-nia.jpg)
റിമാന്‍ഡില്‍ കഴിയുന്ന ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കെയാണ് അഞ്ചു പേരുടെ കസ്റ്റഡി ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ സമർപ്പിച്ചത്. ഇതു പരിഗണിച്ചാണ് ഒമ്പതാം പ്രതി അബ്ദു പി.ടി, പന്ത്രണ്ടാം പ്രതി മുഹമ്മദലി, പതിമൂന്നാം പ്രതി ഷറഫുദ്ദീൻ കെ.ടി, പതിനാലാം പ്രതി മുഹമ്മദ് ഷെഫീക്ക്, പത്തൊമ്പതാം പ്രതി ഹംജദ് അലി എന്നിവരെ രണ്ട് ദിവസം കൂടി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടത്. ഒന്ന്, രണ്ട് പ്രതികളായ സരിത്ത്, സ്വപ്ന എന്നിവരുടെ ജാമ്യാപേക്ഷയും കോടതി വ്യാഴാഴ്ച പരിഗണിക്കും. മറ്റൊരു പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴിയും കോടതി പരിശോധിക്കും. ഇതിനിടെ സ്വപ്ന ഉള്‍പ്പടെ കേസില്‍ അറസ്റ്റിലായ ആദ്യ നാല് പ്രതികളുടെ റിമാന്‍ഡ് കാലാവധി 90 ദിവസം പിന്നിട്ട സാഹചര്യത്തില്‍ ഇവരുടെ റിമാന്‍ഡ് 90 ദിവസത്തേക്ക് കൂടി നീട്ടണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ നല്‍കിയിട്ടുണ്ട്.