കേരളം

kerala

തൃപ്പൂണിത്തുറ വെടിക്കെട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

By

Published : Jan 30, 2020, 8:17 PM IST

അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വെടിക്കട്ടപകടത്തിന് ഉത്തരവാദികള്‍ ആരെന്ന് അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

തൃപ്പൂണിത്തുറ  തൃപ്പൂണിത്തുറ നടക്കാവ് ദേവീക്ഷേത്രം  അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റ്  Tripunithura  Tripunithura Nadakkav Devi temple  Eranakulam  ഹൈക്കോടതി സ്വമേധയാ കേസെടുത്തു  പന്തല്ലൂര്‍ ശിവ-ഭഗവതി ക്ഷേത്രം
തൃപ്പൂണിത്തുറ വെടിക്കെട്ടപകടം: ഹൈക്കോടതി സ്വമേധയാ കേസെടുത്തു

എറണാകുളം: തൃപ്പൂണിത്തുറ നടക്കാവ് ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അഡീഷനല്‍ ജില്ലാ മജിസ്‌ട്രേറ്റിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വെടിക്കട്ടപകടത്തിന് ഉത്തരവാദികള്‍ ആരെന്ന് അറിയിക്കാനും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് വെടിക്കെട്ട് നടത്താന്‍ കോടതി കഴിഞ്ഞദിവസം ക്ഷേത്ര കമ്മിറ്റിക്ക് അനുമതി നല്‍കിയിരുന്നു. ബുധനാഴ്ച രാത്രി നടന്ന വെടിക്കെട്ടില്‍ പതിനേഴ് പേര്‍ക്ക് പൊള്ളലേറ്റതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്.
ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ്, രണ്ട് കരയോഗ കമ്മിറ്റിക്കാർ എന്നിവർ പൊലീസ് കസ്റ്റഡിയിലാണന്ന് ക്ഷേത്രസമിതി കോടതിയെ അറിയിച്ചു. വെടിക്കെട്ട് സാമഗ്രികള്‍ സുക്ഷിക്കുന്ന സംഭരണ കേന്ദ്രത്തിന്‍റെ സാഹചര്യം അറിയിക്കാനും കോടതി നിര്‍ദേശിച്ചു. അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ പന്തല്ലൂര്‍ ശിവ-ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് കോടതി അനുമതി നിഷേധിച്ചു.

ABOUT THE AUTHOR

...view details