ഒഡീഷ: സര്‍ക്കാര്‍ സ്കൂളിലെ ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് അറസ്റ്റില്‍. പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട പെണ്‍കുട്ടിയെ പ്രതി സ്കൂളിന്‍റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സില്‍ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു. സംസ്ഥാന സര്‍ക്കാരിന്‍റെ പട്ടിക ജാതി-പട്ടിക വര്‍ഗ വികസന വകുപ്പിന്‍റെ കീഴിലെ കോറാപുത്തിലെ സ്കൂളിലാണ് സംഭവം.
ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ചു; പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് അറസ്റ്റില്‍ - ഏഴാം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
പ്രതിക്കെതിരെ പോക്സോ, പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തു
മധ്യവേനല്‍ അവധിക്ക് മാതാപിതാക്കളുടെ സമ്മതത്തോടെ പ്രതി പെണ്‍കുട്ടിയെ ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചതായും അവിടെ വച്ച് പീഡനത്തിന് ഇരയാക്കിയെന്നും പൊലീസ് പറയുന്നു. പ്രതിയുടെ ഭാര്യക്ക് സംഭവത്തെ കുറിച്ച് അറിവില്ലായിരുന്നു. വൈദ്യ പരിശോധനകള്‍ക്ക് ശേഷം പെണ്‍കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു. ക്വാര്‍ട്ടേഴ്സില്‍ പുരുഷനെ താമസിപ്പിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയോട് വിശദീകരണം തേടുമെന്നും വകുപ്പ് തല നടപടി ഉണ്ടാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.