കേരളം

kerala

ETV Bharat / jagte-raho

ഹോട്ടല്‍ മുറിയില്‍ യുവതി കൊല്ലപ്പെട്ട നിലയില്‍ - കൊല്ലപ്പെട്ടു

യുവതിയുടെ കൂടെ ഉണ്ടായിരുന്ന സുഹൃത്തിനെ കാണാനില്ല.

ഗോവയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

By

Published : Apr 28, 2019, 11:35 AM IST

പനാജി: ഗോവയിലെ ഹോട്ടല്‍ മുറിയിലാണ് 25 കാരിയായ ആല്‍ക്കാ സെയ്നിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുറി വൃത്തിയാക്കുന്നതിനായി കയറിയ ജീവനക്കാരനാണ് യുവതിയുടെ മൃതദേഹം കണ്ടത്. കഴുത്തില്‍ മുറിവേറ്റ നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം ഗോവ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഏപ്രിൽ ഇരുപതിനാണ് ഹിമാചൽപ്രദേശ് സ്വദേശിയായ ആൽക്കാ സെയ്നിയും ആണ്‍ സുഹൃത്തും ഗോവയിലെ അർപോറ ബീച്ച് ഗ്രാമത്തിലെ ഹോട്ടലിൽ മുറി എടുത്തത്. യുവതിയുടെ മൃതദേഹം കണ്ടെത്തുന്നതിന് മുമ്പായി മുറിയിൽ നിന്ന് രണ്ട് പേര്‍ പുറത്ത് പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കണ്ടെത്തി. അഞ്ജുന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. യുവതിക്കൊപ്പമുണ്ടായിരുന്നയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

ABOUT THE AUTHOR

...view details