പഞ്ചായത്ത് വാഹനത്തിന്‍റെ ടയറുകള്‍ മോഷണം പോയി - വിഴിഞ്ഞം കോട്ടുകാല്‍ ഗ്രാമപഞ്ചായത്ത്
ഓണത്തിനോടനുബന്ധിച്ച് പഞ്ചായത്ത് ഓഫീസ് ഏഴ് ദിവസം അടച്ചിട്ടിരിക്കുകയായിരുന്നു. അവധി കഴിഞ്ഞ് ജീവനക്കാർ തിരിച്ചെത്തിയപ്പോഴാണ് ടയറുകൾ മോഷണം പോയതായി അറിയുന്നത്.
പഞ്ചായത്ത് വാഹനത്തിന്‍റെ ടയറുകള്‍ മോഷണം പോയി
തിരുവനന്തപുരം: വിഴിഞ്ഞം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ വാഹനത്തിന്‍റെ ടയറുകൾ മോഷണം പോയി. ഗ്രാമപഞ്ചായത്തിലെ അംഗങ്ങൾ കഴിഞ്ഞ ഏഴാം തീയതി ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് പഞ്ചായത്ത് ഓഫീസ് പൂട്ടി പോയിരുന്നു. എഴ് ദിവസത്തെ അവധി കഴിഞ്ഞ് ജീവനക്കാർ പഞ്ചായത്തിൽ എത്തിയപ്പോഴാണ് വാഹനത്തിന്‍റെ ടയറുകൾ മോഷണം പോയതായി അറിയുന്നത്. പഞ്ചായത്ത് അധികൃതർ പൊലീസിൽ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വിരളടയാള വിദഗ്‌ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിഴിഞ്ഞം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.