റായ്‌പൂർ: ഛത്തീസ്‌ഗഡിലെ ബിജാപൂർ ജില്ലയിൽ പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് നക്സലുകൾ സുരക്ഷാ സേനയുടെ മുമ്പാകെ കീഴടങ്ങി. ബിജാപൂർ ആസ്ഥാനമായുള്ള ഒരു ഹിന്ദി ദിനപത്രത്തിന്‍റെ റിപ്പോർട്ടറായ സായി റെഡ്ഡിയെ 2013 ഡിസംബറിൽ ബസാഗുഡയിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കീഴടങ്ങിയ മൂവരും. മാവോയിസ്‌റ്റുകളുടെ ബസഗുഡ-ജഗർഗുണ്ട ഏരിയാ കമ്മിറ്റിയിൽ സജീവമായിരുന്ന നക്‌സലുകളാണ് സിആർപിഎഫിനും പൊലീസ് ഉദ്യോഗസ്ഥർക്ക് മുമ്പാകെ കീഴടങ്ങിയത്.
ഛത്തീസ്‌ഗഡിൽ മൂന്ന് നക്‌സലുകൾ കീഴടങ്ങി
പത്രപ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് കീഴടങ്ങിയ മൂവരും
ഛത്തീസ്‌ഗഡിൽ മൂന്ന് നക്‌സലുകൾ കീഴടങ്ങി
മാവോയിസ്റ്റുകളുടെ ആക്ഷൻ ടീമിന്‍റെ ഡെപ്യൂട്ടി കമാൻഡർ ആലം ബാമോ (24), അതേ സ്ക്വാഡിലെ അംഗം മോഡിയം സുന്ദർ (27), സപ്ലൈ ടീം അംഗം മാഡം മോട്ടു (28) എന്നിവരാണ് കീഴടങ്ങിയത്. സുരക്ഷാ സേനയ്‌ക്കെതിരായ നിരവധി ആക്രമണങ്ങളിൽ ഉൾപെട്ടവരാണ് മൂവരും.
TAGGED:
റായ്‌പൂർ