പാലക്കാട്:അട്ടപ്പാടിയിലെ ആരാധാനാലയങ്ങളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. ഷൊർണ്ണൂർ കൈയിലാട് ചീരൻകുഴിയിൽ മണികണ്ഠനാണ് (51) അഗളി പൊലീസിന്‍റെ പിടിയിലായത്. നാല് മാസത്തിനുള്ളിൽ അട്ടപ്പാടിയിലെ എട്ട് ആരാധനാലയങ്ങളിലാണ് കവർച്ച നടന്നത്. അഗളി അയ്യപ്പക്ഷേത്രം, നായ്ക്കർപ്പാടി വനഭദ്രകാളി ക്ഷേത്രം, ചെമ്മണ്ണൂർ മല്ലീശ്വര ക്ഷേത്രത്തിലെ മോഷണശ്രമം തുടങ്ങിയ കേസുകളാണ് ഇയാളുടെ പേരിലുള്ളത്.
ആരാധനാലങ്ങളില്‍ മോഷണം; പ്രതി പിടിയില്‍ - പാലക്കാട് മോഷണം
നാല് മാസത്തിനിടെ എട്ട് ക്ഷേത്രങ്ങളിലാണ് ഇയാള്‍ മോഷണം നടത്തിയത്. സിസിടിവി ദൃശ്യത്തിന്‍റെ സഹായത്തോടെ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ആരാധനാലങ്ങളില്‍ മോഷണം; പ്രതി പിടിയില്‍
തിരുവോണ ദിനത്തിൽ ചെമ്മണ്ണൂർ മല്ലിശ്വര ക്ഷേത്രത്തിൽ മോഷണ ശ്രമം നടത്തിയ ഇയാളുടെ ദൃശ്യം സി.സി.ടി.വി ദൃശ്യങ്ങളിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.