വീടു കയറി മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്‌തു - നെടുമങ്ങാട് അരുവിക്കര സ്വദേശി
നെടുമങ്ങാട് അരുവിക്കര സ്വദേശി സജീറാണ് പിടിയിലായത്
കൊല്ലം: വീട്ടിൽ കയറി മോഷണം നടത്തിയ പ്രതി അറസ്റ്റില്‍. നെടുമങ്ങാട് അരുവിക്കര സ്വദേശി സജീറാണ് പിടിയിലായത്. പൂയപ്പള്ളി സോണി ഹൗസിൽ ജെയിംസിന്‍റെ വീട്ടിൽ നിന്ന് ഒരു പവന്‍റെ മാലയും വില്പനക്കായി സൂക്ഷിച്ചിരുന്ന തുണികളുമാണ് മോഷ്ടിച്ചത്. വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് പ്രതി മോഷണം നടത്തിയത്. വീട്ടിൽ നിന്നും മോഷ്ടിച്ച എ ടി എം കാർഡ് ഉപയോഗിച്ച് 20,000 രൂപയും കവർന്നതായും പ്രതി പൊലീസിനോട് സമ്മതിച്ചു. പൂയപ്പള്ളി പൊലീസ് ഇൻസ്പെക്ടർ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. വഞ്ചി മോഷണമുൾപ്പടെ നിരവധി കവർച്ചാകേസുകളിൽ മുൻപ് ജയിൽ ശിക്ഷ അനുഭവിച്ച ആളാണ് പിടിയിലായ സജീറെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.