ബൈക്കിലെത്തിയ സംഘം സ്കൂട്ടറില്‍ സഞ്ചരിച്ച സ്ത്രീയുടെ മാല കവര്‍ന്നു - ബൈക്കിലെത്തി മാല കവര്‍ന്നു
സ്കൂട്ടറിനെ പിന്‍തുടര്‍ന്നെത്തിയ സംഘം ആലൂംമൂട് ജങ്ഷന് സമീപത്ത് വച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറയിൽ കൃഷ്ണാലയത്തിൽ വിമലക്ക് പരിക്കേറ്റു
കൊല്ലം:ബൈക്കിലെത്തിയ സംഘം ഓടിക്കൊണ്ടിരിക്കുന്ന സ്കൂട്ടറിലെ യാത്രികയുടെ മാല കവര്‍ന്നു. സ്കൂട്ടറിനെ പിന്‍തുടര്‍ന്നെത്തിയ സംഘം ആലൂംമൂട് ജങ്ഷന് സമീപത്ത് വച്ചാണ് കവര്‍ച്ച നടത്തിയത്. കവര്‍ച്ചക്കിടെ സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ആറയിൽ കൃഷ്ണാലയത്തിൽ വിമലക്ക് പരിക്കേറ്റു. മൂന്നര പവൻ വരുന്ന മാലയാണ് കവർന്നത്. എൽ.ഐ.സിയിൽ ജോലി ചെയ്യുന്ന വിമല ആയൂരിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേയാണ് കവര്‍ച്ച നടന്നത്. പൊലീസ് കേസെടുത്തു. സപീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ്.