കേരളം

kerala

ETV Bharat / jagte-raho

മലപ്പുറത്ത് പഴകിയ മത്സ്യശേഖരം പിടികൂടി

പഴകിയ മത്തി, ചെമ്മീൻ എന്നിവയാണ് പിടികൂടിയത്. പരിശോധനക്കായി സാമ്പിളുകൾ ശേഖരിച്ച ശേഷം ബാക്കിയുള്ളവ നശിപ്പിച്ചു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മത്സ്യവ്യാപാരികള്‍ തടയാൻ ശ്രമിച്ചത് വാക്കുതര്‍ക്കത്തിനിടയാക്കി.

The stale fish were caught  മത്സ്യം പിടികൂടി  പഴകിയ മത്സ്യം  മലപ്പുറം മത്സ്യം  ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍  The stale fish  malappuram news  stale fish news
പഴകിയ മത്സ്യം പിടികൂടി

By

Published : Apr 22, 2020, 10:58 AM IST

Updated : Apr 22, 2020, 11:21 AM IST

മലപ്പുറം: ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഊര്‍ക്കടവില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്തി, ചെമ്മീന്‍ എന്നിവ പിടികൂടി. പഴകിയ 17 കിലോ മത്സ്യമാണ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മത്സ്യവ്യാപാരികള്‍ തടയാൻ ശ്രമിച്ചത് വാക്കുതര്‍ക്കത്തിനിടയാക്കി. തുടര്‍ന്ന് വാഴക്കാട് പൊലീസ് സ്ഥലത്തെത്തി പരിശോധന പൂര്‍ത്തിയാക്കി കേടായവ നശിപ്പിക്കുകയായിരുന്നു. സാമ്പിള്‍ കോഴിക്കോട് മലാപറമ്പ് ലാബിലേക്ക് പരിശോധനക്കായി കൊണ്ടുപോയി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പഴകിയ മത്സ്യം പിടികൂടി
Last Updated : Apr 22, 2020, 11:21 AM IST

ABOUT THE AUTHOR

...view details