കണ്ണൂർ: വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം സാമൂഹ്യ വിരുദ്ധർ കത്തിച്ചു. കണ്ണൂർ കിഴക്കെ ചമ്പാട്, നടുക്കണ്ടിയിൽ സതീശന്‍റെ ആക്ടീവ സ്കൂട്ടറാണ് കത്തിച്ചത്. കഴിഞ്ഞ ദിവസം അർധരാത്രിയായിരുന്നു സംഭവം. വാഹനം പൂർണ്ണമായും കത്തിനശിച്ചു.വീടിനോട് ചേർന്ന പശു തൊഴുത്തിലേക്ക് തീ പടർന്നെങ്കിലും ഉടൻ തന്നെ അണക്കാനായതിനാൽ വൻ ദുരന്തമൊഴിവായി.
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു - കണ്ണൂരിൽ കെഎൽ 58 എം 3577 ആകടീവ സ്കൂട്ടർ കത്തിച്ചു
വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഇരുചക്രവാഹനം സാമൂഹ്യ വിരുദ്ധർ കത്തിച്ചു.പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്
കണ്ണൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു
കുടുംബത്തിനെതിരെ നിരന്തരമായി തുടരുന്ന അക്രമത്തിൽ സ്‌ത്രീകളും കുട്ടികളും ഉൾപ്പടെയുള്ളവർ ഭയന്നാണ് ജീവിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എ. ശൈലജ പറഞ്ഞു.
പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും മൊബൈൽ ഫോണുകൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും പാനൂർ സി.ഐ ടി.പി ശ്രീജിത്ത് പറഞ്ഞു.