കേരളം

kerala

ETV Bharat / jagte-raho

ആംബുലന്‍സ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു - idukki district

എല്ലക്കൽ മേരിലാന്‍റ് സ്വദേശി മറിയാമ്മയാണ് മരിച്ചത്. ഇന്നലെ രാത്രി മാങ്ങാത്തൊട്ടി ഭാഗത്തുനിന്നും എത്തിയ ആംബുലൻസാണ് ഇടിച്ചത്

ആംബുലന്‍സ് ഇടിച്ച് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

By

Published : Nov 25, 2019, 3:13 PM IST

ഇടുക്കി: പള്ളി പെരുന്നാൾ കഴിഞ്ഞ് മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിപ്പോകുന്നതിനിടെ ആംബുലൻസ് തട്ടി പരിക്കേറ്റ വയോധിക മരിച്ചു. എല്ലക്കൽ മേരിലാന്‍റ് കോയിക്കക്കുടി കുര്യാക്കോസിന്‍റെ ഭാര്യ മറിയാമ്മ (77) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തേമുക്കാലോടെയാണ് അപകടം നടന്നത്.

മമ്മട്ടിക്കാനത്ത് മകൾ മിനിക്കൊപ്പം താമസിക്കുകയായിരുന്ന മറിയാമ്മ കുടുംബാംഗങ്ങൾക്കൊപ്പം രാജാക്കാട് പള്ളിയിലെ പെരുന്നാളില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. പെരുന്നാള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ബസ്‌സ്റ്റാന്‍റ് പരിസരത്ത് മാങ്ങാത്തൊട്ടി ഭാഗത്തുനിന്നും എത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. ഉടൻ തന്നെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചു. പോസ്‌റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം മേരിലാന്‍റ് സെന്‍റ് മേരീസ് പള്ളിയിൽ സംസ്കരിച്ചു.

ABOUT THE AUTHOR

...view details