പാലക്കാട്: ബൈപ്പാസിൽ കാർ തടഞ്ഞ് 60 ലക്ഷം രൂപ തട്ടിയ കേസിലെ പത്ത് പ്രതികളെ അറസ്റ്റ് ചെയ്‌തു. പാലക്കാട് മണലി ബൈപ്പാസിൽ ഫോക്‌സ്‌വാഗൺ കാർ തടഞ്ഞുനിർത്തി 60 ലക്ഷം രൂപയും കാറും തട്ടിയെടുത്ത കേസിലെ പത്ത് പ്രതികളെ പാലക്കാട് നോർത്ത് പൊലീസ് ആലപ്പുഴയിൽ വെച്ച് അറസ്റ്റ് ചെയ്‌തു.
60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി - The accused were arrested
പിടിയിലായ പത്ത് പ്രതികളും ആലപ്പുഴ സ്വദേശികളാണ്.
60 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ പിടികൂടി
പിടിയിലായ പത്ത് പേരും ആലപ്പുഴ സ്വദേശികളാണ്. പ്രതികൾ സഞ്ചരിച്ചിരുന്ന കാറും മൊബൈൽ ടവറുകളും സിസിടിവി ക്യാമറകളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലാകുന്നത്. ഇവരെക്കൂടാതെ കൂടുതൽ പേർ കവർച്ചക്ക് പിന്നിലുണ്ടെന്നാണ് പൊലീസ് നിഗമനം. കവർച്ച ചെയ്‌ത പണം ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഘത്തിലെ മറ്റ് അംഗങ്ങൾക്കും പണത്തിനും വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.