പത്തനംതിട്ട:പള്ളിക്കവാടത്തില്‍ മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തീര്‍ഥാടന കേന്ദ്രമായ അടൂർ മരുതിമൂട് സെന്‍റ് ജോര്‍ജ് പള്ളി കവാടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ സമീപവാസി കുരിശടിയില്‍ മെഴുകുതിരി കത്തിക്കാന്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ തുണിയില്‍ പുതപ്പിച്ച് കിടത്തിയ നിലയില്‍ കണ്ടത്.
മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ - പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍
തീര്‍ഥാടന കേന്ദ്രമായ അടൂർ മരുതിമൂട് സെന്‍റ് ജോര്‍ജ് പള്ളി കവാടത്തിലാണ് കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്
മൂന്ന് ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍
വിവരമറിഞ്ഞ് ജില്ല ശിശുക്ഷേമ സമിതി ചെയര്‍മാന്‍ പ്രൊഫ. കെ മോഹന്‍കുമാറും അടൂര്‍ പൊലീസും സ്ഥലത്തെത്തി കുഞ്ഞിനെ ഏറ്റെടുത്തു. അടൂര്‍ ജനറല്‍ ആശുപത്രിയില്‍ കൊവിഡ് വൈദ്യ പരിശോധനകള്‍ നടത്തി. പിന്നീട് കുഞ്ഞിനെ പത്തനംതിട്ട ശിശുക്ഷേമ സമിതിക്ക് കൈമാറി.