കേരളം

kerala

ETV Bharat / jagte-raho

വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചു; ഉത്തര്‍പ്രദേശില്‍ കുട്ടിയെ അടിച്ച് കൊന്നു - Teenager lynched in UP for objecting planting saplings on road

ബസത് ലാല്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റത്

ഉത്തര്‍പ്രദേശില്‍ കുട്ടിയെ അടിച്ച് കൊന്നു

By

Published : Nov 6, 2019, 11:20 PM IST

ലഖ്നൗ: പൊതുനിരത്തില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചതിനെ ചൊല്ലി 15 വയസുള്ള ആണ്‍ക്ക ട്ടിയെ നാല് പേര്‍ ചേര്‍ന്ന് അടിച്ചുകൊന്നു. ബാദോഹി ജില്ലയിലെ അമിൽഹാര എന്ന ഗ്രാമത്തിൽ രണ്ട് ദിവസം മുമ്പാണ് സംഭവം. ബസത് ലാല്‍ എന്ന പത്താം ക്ലാസ് വിദ്യാര്‍ഥിക്കാണ് ആള്‍കൂട്ട ആക്രമണത്തില്‍ പരിക്കേറ്റത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ബസത് ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച മരിച്ചു. പ്രതികളില്‍ ഒരാള്‍ കുട്ടിയുടെ ബന്ധുകൂടിയാണ്. പ്രതികൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ പറഞ്ഞു. കുട്ടി മരിച്ച വിവരം അറിഞ്ഞതിന് ശേഷം പ്രതികള്‍ സ്ഥലത്തുനിന്നും കടന്നുകളഞ്ഞതായും അദ്ദേഹം അറിയിച്ചു.

ABOUT THE AUTHOR

...view details