തമിഴ്നാട്:വ്യാജമദ്യം നിര്‍മിക്കുന്നത് ടിക് ടോക്കിലിട്ട യുവാവിനെ നാഗപട്ടണം പൊലീസ് അറസ്റ്റ് ചെയ്തു. തെര്‍ക്കും വേളാങ്കന്നി പൊയ്ഗനെല്ലൂര്‍ സ്വദേശി തമിഴ് സെല്‍വനാണ് പിടിയിലായത്. വീടിനടുത്തുള്ള കുറ്റിക്കാട്ടിലായിരുന്നു വ്യാജമദ്യ നിര്‍മാണം. ഇതിന്‍റെ വീഡിയൊ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വ്യാജമദ്യം നിര്‍മിക്കുന്നത് ടിക് ടോക്കിലിട്ട യുവാവ് പിടിയില്‍ - ഒരാള്‍ അറസ്റ്റില്‍
വീടിനടുത്തുള്ള കുറ്റിക്കാട്ടിലായിരുന്നു വ്യാജമദ്യ നിര്‍മാണം. ഇതിന്‍റെ വീഡിയൊ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.
വ്യാജമദ്യം നിര്‍മിക്കുന്നത് ടിക് ടോക്കിലിട്ട യുവാവ് പിടിയില്‍
വീഡിയോ സാമൂഹ്യ മാധ്യങ്ങളില്‍ ജനപ്രീതി നേടി. എന്നാല്‍ സംഭവം ശ്രദ്ധയില്‍പ്പെട്ട തമിഴ്നാട് പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിലെത്തിയെ പൊലീസ് മദ്യ നിര്‍മാണത്തിന് ഉപയോഗിച്ച വസ്തുകളും മദ്യവും കണ്ടെടുത്തു.