താലിബാൻ ആക്രമണം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു - taliban attack Afghanistan
ആക്രമണത്തിൽ നാല് തീവ്രവാദികൾ കൊല്ലപ്പെടുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതായി വിവരം ലഭിച്ചു.
അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണം; ആറ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്‌ടമായി
കാബൂൾ: അഫ്‌ഗാനിസ്ഥാനിൽ താലിബാൻ ആക്രമണത്തിൽ അഞ്ച് സൈനികരും ഒരു പൊലീസുകാരനും ജീവൻ നഷ്‌ടമായി. ഇമാം സാഹിബ് ജില്ലയിലെ സുരക്ഷാ ചെക്ക്‌പോസ്റ്റുകളിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ആക്രമണം നടന്നത്. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ താലിബാൻ സൈന്യം ആക്രമണത്തിൽ നിന്ന് പിന്മാറി. നാല് തീവ്രവാദികൾ കൊല്ലപ്പെടുകയും, രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ആക്രമണത്തിൽ താലിബാൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.