മൊബൈൽ മോഷ്ടാക്കള്‍ വിദ്യാർഥിയെ കുത്തിക്കൊന്നു - Student stabbed to death
മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായ തമി സെൽവനാണ് കൊല്ലപ്പെട്ടത്
ചെന്നൈ: മൊബൈൽ ഫോണ്‍ തട്ടിപ്പറിക്കുന്നിനിടെ മൂന്നംഗസംഘം എൻജിനീയറിങ് വിദ്യാർഥിയെ കുത്തിക്കൊന്നു. മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർഥിയായ തമി സെൽവ(20)നാണ് കൊല്ലപ്പെട്ടത്. വീട്ടിലേക്ക് വരികയായിരുന്ന വിദ്യാർഥിയെ ബൈക്കിലെത്തിയ സംഘം പിന്തുടർന്ന് മൊബൈൽഫോൺ തട്ടിപ്പറിക്കാൻ ശ്രമിച്ചു. തുടർന്ന് ബഹളമുണ്ടാക്കിയ വിദ്യാർഥിയെ കുത്തിയ ശേഷം സംഘം രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.