കണ്ണൂര്‍:മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. പിലാത്തറ യു.പി സ്‌കൂളിന് സമീപം ആക്രിക്കട നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജീവ് കുമാര്‍ (രാജു -38) ആണ് കുത്തേറ്റ് മരിച്ചത്. ആക്രിക്കടക്ക് സമീപം വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന സേലം സ്വദേശി ശങ്കറിനെ (54) പരിയാരം സിഐ കെ.വി ബാബുവിന്‍റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി എട്ടോടെയാണ് സംഭവം. പിലാത്തറയിൽ ആക്രി കച്ചവടം നടത്തുന്നവരാണ് ശങ്കറും രാജീവും. പിലാത്തറയിലെ യു പി സ്കൂളിന് സമീപത്തെ വാടക ക്വാർട്ടേഴ്സിലെ അടുത്തടുത്ത മുറികളിലാണ് ഇരുവരും താമസം.
മദ്യപിച്ചുണ്ടായ തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു - പിലാത്തറയില്‍ ഒരാല്‍ കുത്തേറ്റ് മരിച്ചു
പിലാത്തറ യു.പി സ്‌കൂളിന് സമീപം ആക്രിക്കട നടത്തുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ രാജീവ് കുമാര്‍ (രാജു -38) ആണ് മരിച്ചത്
രാത്രിയില്‍ മദ്യപാനത്തിനിടെയുണ്ടായ വാക്കുതര്‍ക്കത്തില്‍ ശങ്കർ രാജീവിനെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ബഹളം കേട്ട നാട്ടുകാരാണ് പരിയാരം പൊലീസിനെ വിവരം അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തി രാജീവിനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകുമ്പോഴാണ് മരണം സംഭവിച്ചത്. നെഞ്ചിലെറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. പരിയാരത്ത് ആക്രി സാധനങ്ങൾ കൊണ്ടുവരുന്ന ഗുഡ്‌സ് ഓട്ടോയുടെ ഡ്രൈവറാണ് മരിച്ച രാജീവ്.
മൃതദേഹം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പരിയാരം പൊലീസും ഫോറൻസിക് ഉദ്യോഗസ്ഥരും സംഭവം നടന്ന ക്വാർട്ടേഴ്സിൽ എത്തി പരിശോധന നടത്തി. രാജീവിന്‍റെ ഭാര്യ ശിവകാമി, മകൻ ശിവരാജ് എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ വൈദ്യപരിശോധനക്ക് ശേഷം പയ്യന്നൂർ കോടതിയിൽ ഹാജരാക്കും.