ഇടുക്കി: ക്രിസ്‌തുമസ് ന്യൂ ഇയർ ആഘോഷങ്ങൾ മുന്നിൽ കണ്ടുകൊണ്ട് വ്യാജ മദ്യവിൽപ്പന തടയുന്നതിനായി എക്സൈസ് സംഘം നടത്തിയ രാതി കാല പരിശോധനയിൽ സ്പിരിറ്റുമായി രണ്ടുപേർ പിടിയിൽ. വാഴത്തോപ്പ് സ്വദേശിയായ ആക്രി സണ്ണി എന്നറിയപ്പെടുന്ന വടക്കേ മണ്ഡപത്തിൽ തോമസ് ഫ്രാൻസിസ്, വാഴത്തോപ്പ് കുരിശു പാറയിൽ താമസിക്കുന്ന കല്ലിങ്കൽ ജോയ് എന്നിവരാണ് പിടിയിലായത്. 16 ലിറ്റർ സ്പിരിറ്റാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.സണ്ണി മുൻപും സമാന കേസിൽ പിടിയിലായിട്ടുണ്ട്. തൊടുപുഴയിൽ നിന്നുമാണ് സ്പിരിറ്റ് ഇവർക്ക് കിട്ടിയതെന്നും ഇത് നേർപ്പിച്ച് മൂന്ന് ഇരട്ടി വിലയ്ക്ക് വിൽക്കുകയായിരുന്നു എന്നുംഎക്സൈസ് ഓഫീസർ പറഞ്ഞു.
വാഴത്തോപ്പിൽ നിന്നും 16 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു - വാഴത്തോപ്പിൽ നിന്നും 16 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു
രണ്ടു പേരെ കസ്‌റ്റഡിയിലെടുത്തു.
![വാഴത്തോപ്പിൽ നിന്നും 16 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു spirit_cease in idukki vazhathop വാഴത്തോപ്പിൽ നിന്നും 16 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു ഇടുക്കി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9859223-thumbnail-3x2-idukki.jpg)
വാഴത്തോപ്പിൽ നിന്നും 16 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു
വാഴത്തോപ്പിൽ നിന്നും 16 ലിറ്റർ സ്പിരിറ്റ് എക്സൈസ് സംഘം പിടിച്ചെടുത്തു
സി ഐ എസ് സുരേഷ് കുമാറിന്‍റെ നേതൃത്വത്തിൽ പ്രിവന്‍റീവ് ഓഫീസർ ഡൊമനിക് വിജെ,സജിമോൻ കെ ടി, സിജു പിടി . സി ഇ ഒ ജോഫിൻ ജോൺ, അഗസ്റ്റിൻ തോമസ് വനിത സി ഇ ഓ സുരഭി കെ എ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Last Updated : Dec 13, 2020, 6:21 AM IST