കേരളം

kerala

ETV Bharat / jagte-raho

സോളാര്‍ കേസ്‌; ബിജു രാധാകൃഷ്‌ണന് മൂന്ന് വര്‍ഷം തടവും പിഴയും‌ - biju radhakrishnan sentenced three year jail

തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 75 ലക്ഷം രൂപ തട്ടിയ കേസിലാണ് ബിജു രാധാകൃഷ്‌ണന് ശിക്ഷ.

ബിജു രാധാകൃഷ്‌ണന്‍ മൂന്ന് വര്‍ഷം തടവും പിഴയും‌  സോളാര്‍ തട്ടിപ്പ്‌ കേസ്‌  solar case  biju radhakrishnan sentenced three year jail  സോളാര്‍ കേസ്
സോളാര്‍ കേസ്‌; ബിജു രാധാകൃഷ്‌ണന്‍ മൂന്ന് വര്‍ഷം തടവും പിഴയും‌

By

Published : Oct 21, 2020, 3:58 PM IST

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ്‌ കേസില്‍ ബിജു രാധാകൃഷ്‌ണന് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും. സോളാര്‍ ഉപകരണങ്ങളുടെ പേരില്‍ തിരുവനന്തപുരം സ്വദേശി റസിഖ്‌ അലിയുടെ പക്കല്‍ നിന്നും തവണകളായി 75 ലക്ഷം രൂപ തട്ടിയ കേസിലാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്‌ കോടതിയുടേതാണ് ഉത്തരവ്‌. കേസിലെ ഒന്നാം പ്രതിയാണ് ബിജു രാധാകൃഷ്‌ണന്‍. കേസിലെ മറ്റ് പ്രതികളായ ശാലു മേനോന്‍, ശാലുവിന്‍റെ അമ്മ കലാദേശി എന്നിവര്‍ക്കെതിരെ നവംബര്‍ രണ്ട് മുതല്‍ വിചാരണം ആരംഭിക്കും.

കോടതിയില്‍ ബിജു സ്വമേധയ കുറ്റം സമ്മതിക്കുകയായിരുന്നു. എന്നാല്‍ താന്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ചതിനാല്‍ ശിക്ഷാ കാലാവധി കുറയ്‌ക്കണമെന്ന ബിജുവിന്‍റെ അപേക്ഷ കോടതി അംഗീകരിച്ചു. ക്രിമിനല്‍ ഗൂഢാലോചന നടത്തി പണം തട്ടിയെന്ന് കാട്ടി ബിജു രാധാകൃഷ്‌ണന്‍, ശാലു മേനോന്‍, കലാദേവി എന്നിവരെ പ്രതിയാക്കി തമ്പാനൂര്‍ പൊലീസാണ് കേസെടുത്തത്.

ABOUT THE AUTHOR

...view details