കേരളം

kerala

ETV Bharat / jagte-raho

അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിനിടെ വെടിവെപ്പ്; ആറുപേര്‍ അറസ്റ്റില്‍ - വെടിവെയ്പ്പ്

അറസ്റ്റാലയവരില്‍ നിന്നും തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു

അയല്‍ക്കാര്‍ തമ്മിലുള്ള വാക്കേറ്റത്തിനിടെ വെടിവെയ്പ്പ്; ആറുപേര്‍ അറസ്റ്റില്‍

By

Published : Oct 13, 2019, 1:56 PM IST

ന്യൂഡല്‍ഹി: അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിനിടെ വെടിവെപ്പുണ്ടായ സംഭവത്തില്‍ ആറ് പേര്‍ അറസ്റ്റില്‍. പങ്കജ്, സുമിത്, റാം സാഗർ മിശ്ര, ധനഞ്ജയ് സിങ്, രാജ് കുമാർ, ദീപക് എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി രോഹിണി എന്ന പ്രവിശ്യയിലെ പോക്കറ്റ് ജി -28 സെക്ടർ -3യിലായിരുന്നു സംഭവം.

തന്‍റെ വസതിയോട് ചേര്‍ന്നുള്ള സ്ഥലത്ത് കാര്‍ പാര്‍ക്ക് ചെയ്യാനായി എത്തിയ ദീപക്കിനെ അയല്‍ക്കാരനായ റാം സാഗര്‍ മിശ്ര തടയുകയും ഇത് ചോദ്യം ചെയ്ത ദീപക്കിനെ മിശ്രയും സുഹൃത്തുക്കളും ചേര്‍ന്ന് മര്‍ദിച്ച് അവശനാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇരുവരും സംഘങ്ങളായി എത്തി കൈയ്യിലുണ്ടായ തോക്കുകള്‍ ഉപയോഗിച്ച് അന്തരീക്ഷത്തിലേക്കാണ് വെടിയുതിര്‍ത്തത്.

പ്രശ്നമുണ്ടാക്കിയ ഇരുകൂട്ടര്‍ക്കെതിരെയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് തോക്കും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു.

For All Latest Updates

ABOUT THE AUTHOR

...view details