തിരുവനന്തപുരം:ദുബൈയില്‍ നിന്ന് സ്വര്‍ണം കടത്തിയെന്ന സംശയത്തില്‍ തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സഫീറിനെ ഡയറക്ടട്രേറ്റ് ഓഫ് റവന്യൂ ഇന്‍റലിജന്‍സ്(ഡി.ആര്‍.ഐ) കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തോടൊപ്പം യാത്ര ചെയ്തിരുന്ന വനിതാ സുഹൃത്തിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മൂന്ന് 3.30ന് ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്‌സ് സിമാനത്തില്‍ സഫീറും വനിതാ സുഹൃത്തും യാത്ര ചെയ്തിരുന്ന സീറ്റിനടിയില്‍ നിന്ന് 2 കിലോഗ്രാം സ്വര്‍ണം കണ്ടെത്തിയ സംഭവത്തിലാണ് ഇരുവരെയും ഡി.ആര്‍.ഐ കസ്റ്റഡിയിലെടുത്തത്. സഫീറിനൊപ്പം യാത്ര ചെയ്തിരുന്ന വനിതാ സുഹൃത്തിന്‍റെ സീറ്റിനടിയില്‍ നിന്നാണ് ഡി.ആര്‍.ഐ സ്വര്‍ണം കണ്ടെത്തിയത്.
സ്വര്‍ണം കടത്തിയെന്ന് സംശയം; എസ്.ഐ കസ്‌റ്റഡിയില്‍ - gold smuggling latest news
വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെ ക്രൈം എസ്.ഐ സഫീറും , വനിതാ സുഹൃത്തുമാണ് കസ്‌റ്റഡിയിലുള്ളത്.
ആദ്യത്തെ ചോദ്യംചെയ്യലില്‍ തന്നോടൊപ്പം യാത്ര ചെയ്ത യുവതിയെ അറിയില്ലെന്നും വിമാനത്തില്‍ വച്ച് പരിചയപ്പെട്ടതാണെന്നുമായിരുന്നു എസ്.ഐ പറഞ്ഞത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ഇരുവരും അടുത്ത പരിചയക്കാരാണെന്ന് തെളിഞ്ഞതായി ഡി.ആര്‍.ഐ അറിയിച്ചു. സ്വര്‍ണക്കടത്തില്‍ എസ്.ഐയുടെ പങ്ക് വ്യക്തമായിട്ടില്ലെന്ന് ഡി.ആര്‍.ഐ വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലും എസ്.ഐ സഫീര്‍ ദുബൈ യാത്ര നടത്തിയിരുന്നതായി ഡി.ആര്‍.ഐ കണ്ടെത്തി. എന്നാല്‍ ഈ യാത്രയില്‍ സ്വര്‍ണം കടത്തിയതായി കണ്ടെത്തിയിട്ടില്ല. തിരുവനന്തപുരം കണിയാപുരം സ്വദേശിയായ സഫീര്‍ സ്ഥിരം സ്വര്‍ണം കടത്തുകാരനാണോ എന്ന കാര്യവും ഡി.ആര്‍.ഐ പരിശോധിക്കുന്നുണ്ട്.