കണ്ണൂര്‍: ജില്ലയില്‍ റെഡ് സ്പോട്ടായി പ്രഖ്യാപിച്ചിരിക്കുന്ന മൂര്യനാടിനടുത്തെ പുഞ്ചക്കാലയില്‍ വ്യാജവാറ്റ് നിര്‍മാണം. കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് പിടികൂടി. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം മൂന്നാംതവണയാണ് കൂത്തുപറമ്പ് സ്റ്റേഷന്‍ പരിധിയില്‍ വ്യാജവാറ്റും വാഷും വിവിധയിടങ്ങളില്‍ നിന്നായി പിടികൂടുന്നത്.
റെഡ് സ്പോട്ടായി പ്രഖ്യാപിച്ച മേഖലയില്‍ വ്യാജ വാറ്റ് - വാഷ് പിടികൂടി
കൂത്തുപറമ്പ് പൊലീസ് നടത്തിയ പരിശോധനയില്‍ 200 ലിറ്റര്‍ വാഷ് പിടികൂടി

റെഡ് സ്പോട്ടായി പ്രഖ്യാപിച്ച മേഖലയില്‍ വ്യാജ വാറ്റ്
ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ്, പി.ബിജു, എഎസ്ഐ അനിൽകുമാർ, സുരേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സുധി, കെ.എ വിജിത്ത് അത്തിക്കൽ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു.