ന്യൂഡല്‍ഹി: നിർഭയ കേസിലെ പ്രതികളിലൊരാളായ പവൻ ഗുപ്ത നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. 2012ൽ കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നും അതിനാൽ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം. സമാന ആവശ്യമുന്നയിച്ച് പ്രതി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം കോടതി തള്ളിയിരുന്നു. ഇതിനെതിരാണ് പവന്‍ ഗുപ്‌തയുടെ ഹര്‍ജി. ജസ്റ്റിസ് ആർ ഭാനുമതി അധ്യക്ഷയായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നിര്‍ഭയ കേസ് പ്രതി പവൻ ഗുപ്‌തയുടെ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍ - പവന്‍ ഗുപ്‌ത
കേസിൽ അറസ്റ്റിലാകുമ്പോൾ 18 വയസ് തികഞ്ഞിരുന്നില്ലെന്നും അതിനാൽ കേസ് ജുവനൈൽ കോടതിയിലേക്ക് മാറ്റണമെന്നുമാണ് ഹർജിയിലെ ആവശ്യം.
കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നാല് പ്രതികൾക്കും മരണ വാറണ്ട് ലഭിച്ചിരിക്കെയാണ് 18 വയസ് തികഞ്ഞിരുന്നില്ലെന്ന വാദവുമായി പ്രതികളിലൊരാള്‍ സുപ്രീംകോടതിയിലെത്തുന്നത്. സ്കൂൾ രേഖകൾ പ്രകാരം പവൻ ഗുപ്തയുടെ ജനനതീയതി 1996 ഒക്ടോബർ എട്ടാണ്. എന്നാൽ ഈ വാദം ഡൽഹി കോടതി അംഗീകരിച്ചിരുന്നില്ല. കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്ന് കഴിഞ്ഞ ഡിസംബറിലും പവന്‍ ആവശ്യപ്പെട്ടിട്ടിരുന്നു. ഫെബ്രുവരി ഒന്നിന് രാവിലെ 6 മണിക്ക് പ്രതികളെ തൂക്കിലേറ്റണമെന്നാണ് ഡല്‍ഹി ഹൈക്കോടതിയുടെ മരണ വാറണ്ട്. കേസിലെ മറ്റൊരു കുറ്റവാളിയായ മുകേഷ് കുമാറിന്‍റെ ദയാഹർജി കഴിഞ്ഞ ദിവസം രാഷ്ട്രപതി തള്ളിയിരുന്നു.
മുകേഷ് കുമാറിനും(32) , പവന്‍ ഗുപ്‌തയ്‌ക്കും (25) പുറമേ വിനയ് ശര്‍മ (26), അക്ഷയ് കുമാര്‍ സിങ് (31) എന്നിവരാണ് വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട പ്രതികള്‍. 2012 ഡിസംബര്‍ 16 ന് രാത്രിയായിരുന്നു രാജ്യത്തെ നടുക്കിയ പീഡന കൊലപാതകം നടന്നത്. 23 വയസുള്ള പാരാമെഡിക്കൽ വിദ്യാർഥിയാണ് ഡൽഹിയിൽ ഓടുന്ന ബസിൽ കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. സംഭവത്തിനുശേഷം പെൺകുട്ടിയെയും സുഹൃത്തിനെയും സംഘം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.