ആർഡി ഓഫീസ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ - പോക്സോ കേസിൽ അറസ്റ്റിൽ
15 വയസുകാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയതിനാണ് കേസെടുത്തത്. പെൺകുട്ടി അമ്മയോടൊപ്പം നേരിട്ടെത്തി കാഞ്ഞാർ പൊലീസിൽ പരാതി നൽകി
ഇടുക്കി: റവന്യൂ ഡിവിഷണല്‍ ഓഫീസ് ജീവനക്കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. ഇടുക്കി മെത്തോട്ടി പൂമാല സ്വദേശി ടി.എസ് ജോമോൻ ആണ് അറസ്റ്റിലായത്. 15 വയസുകാരിയോട് ലൈംഗിക ചുവയോടെ പെരുമാറിയതിനാണ് കേസെടുത്തത്. പെൺകുട്ടി അമ്മയോടൊപ്പം നേരിട്ടെത്തി കാഞ്ഞാർ പൊലീസിൽ പരാതി നൽകി. മദ്യപിച്ചെത്തി ഇയാൾ നിരന്തരം കുട്ടിയോട് അപമര്യാദയായി പെരുമാറിയിരുന്നു. പൊലീസിൽ പരാതി നൽകരുതെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയതിനും ഇയാൾക്കെതിരെ ഇടുക്കി സ്റ്റേഷനിൽ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കുറ്റാരോപിതനെതിരെ വകുപ്പുതല അന്വേഷണത്തിന് ശുപാർശ നൽകിയിട്ടുണ്ട്.