കേരളം

kerala

ETV Bharat / jagte-raho

യുവതിയെ കൂട്ടബലാത്സഗം ചെയ്ത് കൊന്ന കേസിൽ നാലു പേർ പിടിയിൽ - നാലുപേർ അറസ്റ്റിൽ

കൊല ചെയ്യപ്പെട്ടത് മറ്റൊരു സ്ഥലത്തു വച്ചാണെന്നും കൊല്ലപ്പെട്ടതിനു ശേഷം സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ.

ഡൽഹയിൽ യുവതിയെ അഞ്ചുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്നകേസിൽ നാലുപേർ അറസ്റ്റിൽ

By

Published : Mar 5, 2019, 3:24 AM IST

ഡൽഹിയിൽ യുവതിയെ അഞ്ചുപേർ ചേർന്ന് ബലാത്സംഗം ചെയ്ത് കൊന്നകേസിൽ നാലുപേർ അറസ്റ്റിൽ. അഞ്ചാമൻ ഒളിവിലാണെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി.

ദിനേഷ്, സൗരവ് ഭരദ്വാജ്, ചന്ദർകേഷ്, റഹീം എന്നിവരെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27 നാണ് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ പെൺകുട്ടിയുടെ മൃതശരീരം കണ്ടെത്തുന്നത്.

കൊല്ലപ്പെട്ട യുവതിയുടെ മൊബൈലും കൈയ്യെഴുത്തുരേഖകളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൊല ചെയ്യപ്പെട്ടത് മറ്റൊരു സ്ഥലത്തു വച്ചാണെന്നും കൊല്ലപ്പെട്ടതിനു ശേഷം മൃതശരീരം കണ്ടെടുത്ത സ്ഥലത്ത്ഉപേക്ഷിക്കുകയായിരുന്നെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ക്രൈംബ്രാഞ്ച് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

യുവതിയുടെ ഫോൺകോളുകളുടെ പരിശോധനയിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവതിയെ കാണാതായ ദിവസം മൂന്നു പേരുമായും യുവതി ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യാഗസ്ഥർ പറഞ്ഞു.

ABOUT THE AUTHOR

...view details